ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹം. കെജരിവാളിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന വിവരം കേട്ടതായി ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍ ആരോപിച്ചു. ഡല്‍ഹിയിലെ എഎപി മന്ത്രിമാരായ അതിഷിയും സൗരബ് ഭരദ്വാജുമാണ് ഇക്കാര്യം എക്സില്‍ കുറിച്ചത്. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കെജ്‌രിവാളിന്റെ വസതിക്ക് സമീപത്തേക്ക് എത്തി. വസതിക്ക് ഡല്‍ഹി പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു.

കെജരിവാളിന്റെ വീട്ടില്‍ ഇഡി ഇന്ന് രാവിലെ റെയ്ഡ് നടത്തുമെന്നും തുടര്‍ന്ന് അറസ്റ്റ് ചെയ്യുമെന്നുമാണ് മന്ത്രി അതിഷി മര്‍ലേന എക്‌സ്സിലെ കുറിപ്പില്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്നലെ ഹാജരായിരുന്നില്ല. ഇഡിയുടെ സമന്‍സ് നിയമവിരുദ്ധമാണെന്നും, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നുമാണ് അറിയിച്ചത്. മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള അഡിയുടെ നോട്ടീസ് കെജരിവാള്‍ നിരസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *