കൊല്ലം: 62- ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. കൊല്ലത്ത് ആശ്രാമം മൈതനത്ത് വെച്ച് നടന്ന ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ചിഞ്ചു റാണി, കെ ബി ഗണേഷ് കുമാര്‍, കെ രാജന്‍, എംപിമാരായ എന്‍.കെ പ്രേമചന്ദ്രന്‍, എ എം ആരിഫ്, കൊടിക്കുന്നില്‍ സുരേഷ് എംഎല്‍എമാരായ മുകേഷ്, പിസി വിഷ്ണുനാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സിനിമാതാരം നിഖില വിമല്‍ മുഖ്യാതിഥിയായി. നടി ആശാ ശരത്ത് ചടങ്ങില്‍ പങ്കെടുക്കുകയും നൃത്തം അവതരിപ്പിക്കുകയും ചെയ്തു.

24 വേദികളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളില്‍ 14,000 പ്രതിഭകള്‍ മാറ്റുരയ്ക്കുന്നത്. പ്രധാനവേദിയില്‍ എച്ച്എസ് വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ട മത്സരത്തോടെ വേദികള്‍ ഉണരും.

കലോത്സവത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശങ്കേഴ്സ് ജംക്ഷന്‍ മുതല്‍ ചിന്നക്കട വരെയുള്ള റോഡില്‍ വണ്‍വേ ട്രാഫിക്ക് മാത്രമേ അനുവദിക്കൂ. ഈ റോഡിലൂടെ കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള ഭാരവാഹനങ്ങള്‍ അനുവദിക്കില്ല. വേദികള്‍ക്കു സമീപം പ്രത്യേക സ്ഥലങ്ങളിലാണു പാര്‍ക്കിങ് സൗകര്യം. നഗരത്തില്‍ ടൗണ്‍ പെര്‍മിറ്റ് ഉള്ള ഓട്ടോറിക്ഷകളെ മാത്രമേ സര്‍വീസ് നടത്താന്‍ അനുവദിക്കൂ. ഇവ നിര്‍ബന്ധമായും മീറ്റര്‍ പ്രവര്‍ത്തിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *