കൊല്ലം നഗരം 62-ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സാവത്തിന്റെ തിരകിലാണ്. എന്നാല്‍ അതിലും തിരക്കാണ് കൊല്ലം ആശ്രാമം മൈതാനിക്ക് അടുത്തായി ഉള്ള ‘കല്ലു കട’യില്‍. വാ… ഒരു ഗ്ലാസ് കള്ളു കുടിച്ചിട്ടു പോവാം എന്നു പറഞ്ഞാല്‍ നിന്നു പരുങ്ങേണ്ട. നല്ല നാരങ്ങാപ്പുളിയും പഞ്ചസാരമധുരവും സോഡയുടെ തരുതരുപ്പും ഐസിന്റെ തണുപ്പുമൊക്കെ ചേര്‍ന്നു പതപതയെന്നു ഗ്ലാസ് തുളുമ്പുന്ന രസികന്‍ നാരങ്ങാവെള്ളമാണിത്. ഇതിന്റെ മറ്റൊരു പ്രത്യേകത പാനീയത്തില്‍ കള്ളിന്റെ ഒരു അംശം പോലും ഇല്ല എന്നതാണ്. കല്ലു കടയുടെ പ്രധാന സവിശേഷത ഇവിടെ ഉണ്ടാകുന്ന എല്ലാ പാനീയത്തിലും ഉപ്പ് ചോര്‍ക്കുന്നു എന്നാണ്. സോഡ സര്‍ബത്ത്, മില്‍ക് സര്‍ബത്ത് തുടങ്ങി നിരവധി വെറൈറ്റി ടേസ്റ്റുകളില്‍ പാനീയം ഉണ്ട്.

കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവരും രക്ഷിതാക്കളും കാണാന്‍ വന്നവരും എല്ലാവരും കല്ലു കടയില്‍ കയറി പാനീയം കുടിക്കുന്നു. വന്‍ തിരക്കാണ് കടയില്‍ അനുഭവപ്പെടുന്നത്. കുറെ സമയം ക്യൂ നിന്നാണ് സോഡ കുടിക്കാന്‍ കിട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *