കുടുംബത്തിനായി ജോലിയും കരിയറുമെല്ലാം വേണ്ടെന്ന് വയ്‌ക്കേണ്ടി വരുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. എന്നാല്‍ ജോലിയും കുടംബവും ഒന്നിച്ചുകൊണ്ടുപോകുന്നവരും ഏറെ. തന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതകൊണ്ടും ഇഷ്ടം കൊണ്ടും കൈക്കുഞ്ഞുമായി 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വേണ്ടി വന്നിരിക്കുകയാണ് ചന്ദ്രിക പത്രത്തിലെ കോഴിക്കോട് ബ്യൂറോയിലെ സബ് എഡിറ്ററായ ഫസ്‌ന. ഫസ്‌നയുടെ കുഞ്ഞിന് ഒരു വയസും മൂന്ന് മാസവുമാണ്. കലോത്സവ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി സ്വന്തം താല്‍പര്യത്തില്‍ ചോദിച്ചു വാങ്ങിയതാണ് ഫസ്‌ന. കലോത്സവത്തിന്റെ ആദ്യദിനം കഴിഞ്ഞപ്പോള്‍ തന്നെ നിരവധി വാര്‍ത്തകള്‍ ഫസ്‌ന ചെയ്തു. എല്ലാതരം വാര്‍ത്തകളും ചെയ്യുമെന്നും കൂടുതല്‍ ഇഷ്ടം കലാവാര്‍ത്തകള്‍ ചെയ്യാനാണെന്നും യുവതി പറഞ്ഞു. പഠന കാലഘട്ടത്തില്‍ തന്നെ മാധ്യമപ്രവര്‍ത്തനം ഇഷ്ടമായിരുന്നെന്നും ഗര്‍ഭകാലത്തും ജോലി ചെയ്‌തെന്നും ഫസ്‌ന പറഞ്ഞു. ഫസ്‌നയുടെ ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനാണ്. ഇരുവരും ഒപ്പത്തിനൊപ്പം മത്സരിക്കുകയാണ്.

ഭര്‍ത്താവ്: റിയാസ്.കെ.എം.ആര്‍. ( കോഴിക്കോട് ബ്യൂറോ ചീഫ് കേരള വിഷന്‍ ന്യൂസ്) . 2023 ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് നടന്ന 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മികച്ച ദൃശ്യ മാധ്യമം റിപ്പോര്‍ട്ടര്‍ അവാര്‍ഡ് റിയാസ് കെ എം ആറിന് ആയിരുന്നു. കൂടാതെ ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റിവല്‍ മൂന്നാം സീസണ്‍ റിപ്പോര്‍ട്ടിങ്ങില്‍ റിയാസിന് അവാര്‍ട്ട് ലഭിച്ചു.

സിബ്ഗത്തുള്ള എം ജനശബ്ദം

Leave a Reply

Your email address will not be published. Required fields are marked *