ന്യൂഡല്‍ഹി: സൊമാലിയന്‍ തീരത്ത് കൊള്ളക്കാര്‍ ചരക്ക് കപ്പല്‍ റാഞ്ചി. 15 ഇന്ത്യക്കാരുള്ള കപ്പലാണ് റാഞ്ചിയത്. സൊമലിയന്‍ തീരത്ത് നിന്ന് 500 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ റാഞ്ചിയത്. ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഐഎന്‍എസ് ചെന്നൈ ഉള്‍പ്പെടെ കാര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് നേവി അറിയിച്ചു.

‘എംവി ലീല നോര്‍ഫോക്ക് എന്ന ലൈബീരിയന്‍ കപ്പലാണിത്. ആയുധധാരികളായ ആറുപേര്‍ കപ്പലിലേക്ക് കടന്നു കയറിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് ഹൈജാക്ക് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചത്.റാഞ്ചിയ കപ്പലുമായി ആശയവിനിമയം സാധ്യമായെന്ന് നാവിക സേനയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കപ്പല്‍ ബ്രസീലിലെ പോര്‍ട്ടോ ഡു അക്യൂവില്‍ നിന്ന് ബഹ്റൈനിലെ ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്തേക്ക് പോകുകയായിരുന്നെന്ന് മറൈന്‍ ട്രാഫിക് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *