കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ‘കേരള സിഎം’ വീഡിയോ ഗാനം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സാജ് പ്രോഡക്ടഷന്‍സ് ഹൗസ് എന്ന യുട്യൂബ് ചാനലിലൂടെ റിലീസായ ഗാനത്തിന്റെ വരികളും സംഗീതവും സംവിധാനവ നിര്‍വഹിച്ചിരിക്കുന്നത് നിശാന്ത് നിളയാണ്.

പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്ന സ്വര്‍ണക്കടത്ത് കേസ് വിവാദം ആസൂത്രിതമാണെന്ന വിമര്‍ശനത്തോടെയാണ് പാട്ടിന്റെ തുടക്കം. തീയില്‍ കുരുത്ത ‘ കുതിരയായും കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനായുമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഗാനത്തില്‍ സ്തുതിച്ചിരിക്കുന്നത്. കോവിഡ്, പ്രളയ രക്ഷകനായും പിണറായിയെ ഗാനത്തില്‍ വാഴ്ത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *