കൊല്ലം: സംസ്ഥാന കലോത്സവത്തില്‍ നാടന്‍പാട്ട് വേദിയില്‍ പ്രതിഷേധം. മൈക്ക് സെറ്റിനേയും സൗണ്ട് സിസ്റ്റത്തേയും ചൊല്ലി പ്രതിഷേധം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ചേര്‍ന്ന നിലവാരം പുലര്‍ത്തുന്നതല്ലെന്നു പറഞ്ഞ് നാടന്‍പാട്ട് കലാപ്രവര്‍ത്തകരുടെ സംഘടനയായ നാട്ടുകലാകാരൂട്ടം വേദിയുടെ മധ്യഭാഗത്തിറങ്ങി പ്രതിഷേധിച്ചു. നാടന്‍പാട്ടു പാടിക്കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഈയൊരുരീതിയില്‍ മത്സരം തുടരരുതെന്നും അനുയോജ്യമായ നടപടികള്‍ ഉടനടി കൈക്കൊള്ളണമെന്നും നാടന്‍പാട്ടു കലാകാരന്മാര്‍ വ്യക്തമാക്കി. മത്സരത്തിനുവന്ന കുട്ടികള്‍ക്കോ വിധികര്‍ത്താക്കള്‍ക്കോ വ്യക്തമായി കേള്‍ക്കുന്നില്ലെന്നും സൗണ്ട്‌സിസ്റ്റം നിലവാരമുള്ളതല്ലെന്നും തുടക്കം മുതലേ പറയുന്നുണ്ടെന്ന് നാടന്‍പാട്ട് കലാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *