ആലപ്പുഴ: കായംകുളത്ത് മല്‍സരിച്ചപ്പോള്‍ തോറ്റത് കാലുവാരിയത് കൊണ്ടെന്ന് തുറന്ന് പറഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍. കായംകുളത്ത് 2001 ല്‍ താന്‍ തോറ്റത് കാലുവാരിയതു കൊണ്ടാണെന്നാണ് ജി സുധാകരന്റെ ആരോപണം. കായംകുളം താലൂക്ക് വരെ പ്രഖ്യാപിച്ചിട്ടും വോട്ട്കിട്ടിയില്ലെന്ന് സുധാകരന്‍ പറഞ്ഞു. കാലുവാരല്‍ കലയായി കൊണ്ടു നടക്കുന്നവര്‍ കായംകുളത്തുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.

പാര്‍ട്ടി കേന്ദ്രമായ പത്തിയൂരില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീട് ഒരു വിഭാഗം എറിഞ്ഞു തകര്‍ത്തു. മനസ്സില്‍ ഒന്നു കരുതുക, പുറകില്‍ ഉടുപ്പിനടിയില്‍ കഠാര ഒളിപ്പിച്ചു പിടിക്കുക,കുത്തുക ഇതാണ് പലരുടെയും ശൈലി. ഇടതുപക്ഷക്കാരുടെ മനസ് ശുദ്ധമായിരിക്കണമെന്നും സുധാകരന്‍ പറഞ്ഞു. സോഷ്യലിസ്റ്റ് നേതാവ് പി എ ഹാരീസ് അനുസ്മരണ പ്രസംഗത്തിലായിരുന്നു സിപിഐഎമ്മിനെ വെട്ടിലാക്കുന്ന സുധാകരന്റെ തുറന്ന് പറച്ചില്‍.

Leave a Reply

Your email address will not be published. Required fields are marked *