കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മാല മോഷ്ടിച്ച യുവതി പൊലീസ് പിടിയിലായി. പള്ളിത്തോട്ടം ഗലീലിയോ നഗര്‍- 82ല്‍ നിഷ (34) യാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. ആയിരംതെങ്ങ് പുതുവല്‍വീട്ടില്‍ ആന്റുവിന്റെ മകളുടെ മാലയാണ് നിഷ തന്ത്രപരമായി മോഷ്ടിച്ചെടുത്തത്.

ആന്റുവിന്റെ കുടുംബവീടായ ആയിരംതെങ്ങ് പുതുവല്‍ വീടിന്റെ മുന്‍വശത്തുള്ള വഴിയില്‍ കളിക്കുകയായിരുന്ന ആന്റുവിന്റെ മക്കളുമായി ചങ്ങാത്തം സ്ഥാപിച്ച നിഷ ഐസ്‌ക്രീം വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് കുട്ടികളെ കടയിലേക്ക് കൊണ്ടുപോകുന്ന വഴി മൂത്തകുട്ടിയുടെ ഏഴു ഗ്രാം വരുന്ന സ്വര്‍ണമാല ബലമായി ഊരിയെടുത്ത് കടക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *