തൊടുപുഴയില്‍ അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് ഒളിവില്‍ കഴിഞ്ഞത് മരപ്പണിക്കാരനായി. കണ്ണൂര്‍ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് നിന്നാണ് എന്‍ഐഎ സവാദിനെ പിടികൂടിയത്. മറ്റൊരു പേരില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെയാണ് എന്‍ഐഎ സവാദിനെ കസ്റ്റഡിയിലെടുക്കുന്നത്.

സവാദിനൊപ്പം ഭാര്യയും കുട്ടിയുമുണ്ടായതായി വിവരം. പുലര്‍ച്ചെയായിരുന്നു എന്‍ഐഎ റെയ്ഡ് നടത്തിയത്. ആദ്യം ഐഡന്റിറ്റി വെളിപ്പെടുത്താന്‍ സവാദ് തയാറായില്ലായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ സമ്മതിക്കുകയായിരുന്നു.

സവാദ് കണ്ണൂരില്‍ തന്നെയുണ്ടായിരുന്നെന്നാണ് വിവരം.സവാദിനായി പാക്കിസ്ഥാന്‍, ദുബായ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, മലേഷ്യ എന്നിവിടങ്ങള്‍ അന്വേഷണം നടത്തിയിരുന്നു. പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയത് സവാദാണ്. 13 വര്‍ഷത്തിന് ശേഷമാണ് സവാദ് പിടിയിലാകുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു സവാദ്. 2010 ജൂലൈ നാലിനായിരുന്നു തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസറായിരുന്ന ടി.ജെ.ജോസഫിന്റെ കൈ മതനിന്ദ ആരോപിച്ച് വെട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *