യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ അകാരണമായി അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച ഭരണകൂട ഭീകരതയില്‍ പ്രതിഷേധിച്ച് ജനുവരി 11 വ്യാഴാഴ്ച വൈകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി ആഹ്വാനം ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.കേരളത്തിന്റെ യുവശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം സംസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കിയിരിക്കുകയാണ്. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളില്‍നിന്നു മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന പരാക്രമങ്ങളാണിത്. എല്ലാ മേഖലകളും വലിയ തകര്‍ച്ച നേരിട്ടുന്നു. ക്ഷേമപെന്‍ഷനുകളും മറ്റു പെന്‍ഷനുകളും ലഭിക്കാതെ പാവപ്പെട്ടവര്‍ വലിയ ബുദ്ധിമുട്ടിലാണ്. സപ്ലൈക്കോ കടകള്‍ കാലിയായതോടെ സാധരണക്കാരുടെ വയറും കാലിയായി. സാമ്പത്തിക പ്രതിസന്ധി എല്ലാ ജനവിഭാഗങ്ങളെയും വരിഞ്ഞുമുറുക്കുന്നു. ആശുപത്രികളില്‍ പേരിനുപോലും മരുന്നില്ല. പരിതാപകരമായ അവസ്ഥയില്‍ക്കൂടി കടന്നുപോകുന്ന ജനങ്ങളെ വീണ്ടും സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. ചോദ്യം ചെയ്യുന്നവരെ ജയിലിടച്ച് നിശബ്ദമാക്കാനാണ് പിണറായി ശ്രമിക്കുന്നത്. രാഹുലിനെ പിന്തുടര്ന്ന് അനേകായിരങ്ങള്‍ ജയിലില്‍ പോകാന്‍ തയാറായി നില്ക്കുന്നു എത്രപേരെ ജയിലിലടച്ചാലും സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ജനദ്രോഹനടപടികളെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
