തിരുവനന്തപുരം: മൂന്നാനക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് തല പുറത്തേക്കിട്ട ഏഴ് വയസുകാരന്‍ മരിച്ചു. ഇലക്ട്രിക്ക് പോസ്റ്റില്‍ തലയിടിച്ചാണ് വെഞ്ഞാറമൂട് തേമ്പാംമൂട് തലേക്കുന്നില്‍ വൈഷ്ണവ് മരിച്ചത്. ദീപുവിന്റെയും ശാന്തികൃഷ്ണയുടെയും മകനാണ് വൈഷ്ണവ്. അമ്മയോടൊപ്പം ഓട്ടോയില്‍ പോകവേയാണ് അപകടം. വൈഷ്ണവ് വേറ്റിനാട് എം ജി എം സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്.

ഓട്ടോ മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കവേ തല പുറത്തിട്ടു വൈഷ്ണവിന്റെ തല റോഡ് സൈഡിലുണ്ടായിരുന്ന ഇലക്ട്രിക്ക് പോസ്റ്റിലിടിക്കുകയായിരുന്നു. അപകടം സംഭവിച്ച ഉടന്‍ കുട്ടിയെ വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകിട്ട് മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *