തൃശൂര്‍: മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം കാര്‍ പാറമടക്കുളത്തിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. കൊമ്പിടിഞ്ഞാമക്കല്‍ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പില്‍ ജോര്‍ജ്, പടിഞ്ഞാറേ പുത്തന്‍ചിറ താക്കോല്‍ക്കാരന്‍ ടിറ്റോ എന്നിവരാണ് മരിച്ചത്. രാത്രി 11:00 മണിയോടുകൂടിയാണ് അപകടമുണ്ടായത്. എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് കാറ് പാറമടയിലേക്ക് വീഴുന്നത് കണ്ടത്. ആളൂര്‍ പൊലീസും മാള പൊലീസും മാള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും 40 അടിയിലും കൂടുതല്‍ താഴ്ചയുള്ള പാറമട ആയതിനാല്‍ സ്‌കൂബ ഡൈവേഴ്‌സ് എത്തിയാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. മൃതദേഹം കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *