കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിക്കേസ് പ്രതി ജയില്‍ ചാടിയ കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഹര്‍ഷാദിനെ വെല്‍ഫെയര്‍ ഡ്യൂട്ടിക്ക് നിയോഗിച്ചതില്‍ ഗുരുതര വീഴ്ചയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. പ്രതിയെ നിരീക്ഷിക്കുന്നതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തവനൂര്‍ ജയില്‍ സൂപ്രണ്ട് വി.വിജയകുമാര്‍ ജയില്‍ ഡിഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ലഹരിക്കേസില്‍ പത്തുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഹര്‍ഷാദ് കഴിഞ്ഞ ഞായറാഴ്ചയാണ് ജയില്‍ ചാടിയത്. പുറം ജോലിക്കും വെല്‍ഫെയര്‍ ഡ്യൂട്ടിക്കും ശിക്ഷാകാലാവധി കഴിയാറായ തടവുകാരെയാണ് നിയോഗിക്കുകയെന്നിരിക്കെ ഒന്‍പത് വര്‍ഷം ശിക്ഷ ശേഷിക്കുന്ന ഹര്‍ഷാദിനെ നിയമിച്ചത് ഗുരുതര പിഴവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ദേശീയ പാതയോട് ചേര്‍ന്നുള്ള മതില്‍ കെട്ടില്‍ വരുന്ന പത്രങ്ങള്‍ എടുക്കാന്‍ ഏല്‍പ്പിപ്പിച്ചതോടെയാണ് ഹര്‍ഷാദ് ജയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *