തിരുവനന്തപുരം: പൂജപ്പുര ജയിലിന് മുന്നിലെ സ്വീകരണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്. അന്യായമായി സംഘംചേരല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പ്രതിഷേധ മാര്‍ച്ചുകളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളിലെല്ലാം ജാമ്യം ലഭിച്ചതോടെ, 9 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം മിനിഞ്ഞാന്നാണ് രാഹുല്‍ മോചിതനായത്. ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ജയിലിനു പുറത്ത് പുഷ്പവൃഷ്ടിയും തുറന്ന വാഹനത്തിലെ യാത്രയുമായി സ്വീകരണം നല്‍കിയിരുന്നു. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലും ഡിജിപി ഓഫിസ് മാര്‍ച്ച് കേസിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട മറ്റു 2 കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *