കര്‍ണാടകയിലെ മൈസൂരില്‍ മുസ്ലീം യുവാവുമായി പ്രണയത്തിലായതിന്റെ പേരില്‍ സഹോദരിയെ കൊലപ്പെടുത്തി യുവാവ്. സഹോദരിക്കൊപ്പം മാതാവിനെയും യുവാവ് കൊലപ്പെടുത്തി. 19 വയസുകാരിയായ ധനുശ്രീയും പെണ്‍കുട്ടിയുടെ അമ്മ അനിതയുമാണ് (40) കൊല്ലപ്പെട്ടത്. സഹോദരന്‍ നിതിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മുസ്ലിം യുവാവുമായി ധനുശ്രീ പ്രണയത്തിലായതില്‍ നിതിന്‍ അസ്വസ്ഥനായിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ പലതവണ തര്‍ക്കമുണ്ടാവുകയും ചെയ്തു. മാതാപിതാക്കളാണ് പലപ്പോഴും ഇവര്‍ തമ്മിലുണ്ടായ വഴക്ക് തീര്‍ത്തിരുന്നത്. മാതാപിതാക്കള്‍ക്കും ഈ പ്രണയബന്ധത്തിന് അനുകൂലനിലപാടായിരുന്നില്ല.

ചൊവ്വാഴ്ച വൈകിട്ട് ബന്ധുവിന്റെ വീട്ടിലേക്കെന്ന വ്യാജേന നിതിന്‍ സഹോദരിയെയും അമ്മയെയും ബൈക്കില്‍ കയറ്റി കൊണ്ടുപോയി. മാരൂര്‍ തടാകക്കരയില്‍ ബൈക്ക് നിര്‍ത്തിയ നിതിന്‍ സഹോദരിയെ തള്ളി വെള്ളത്തിലേക്കിട്ടു. തടയാന്‍ ശ്രമിച്ച അമ്മയെയും ഇയാള്‍ തടാകത്തിലേക്ക് തള്ളിയിട്ടു. അല്പസമയത്തിനു ശേഷം അമ്മയെ രക്ഷിക്കാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

നനഞ്ഞുകുളിച്ച് വീട്ടിലെത്തിയ നിതിന്‍ നിര്‍ത്താതെ കരയുന്നതുകണ്ട പിതാവ് സതീഷ് കാര്യം അന്വേഷിച്ചപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *