തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികളായ റമീസിനും സരിത്തിനുമെതിരെ ജയിൽ വകുപ്പ്. ജയില്‍ ചട്ടത്തിനു വിരുദ്ധമായി ഇരുവര്‍ക്കും പാഴ്‌സലുകള്‍ വരുന്നുണ്ട്. ഭക്ഷണം, വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയാണ് വരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ റമീസ് ജയിലിനുള്ളില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വരുന്ന പാഴ്‌സലുകള്‍ കൈമാറാത്തതിന് ജയിലുദ്യോഗസ്ഥരെ ഇരുവരും ഭീഷണിപ്പെടുത്തി. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഈ മാസം എട്ടിനാണ് ജയില്‍ ഡിജിപിക്ക് നല്‍കിയത്.
ഇതിനിടെ പ്രതികളെ കേരളത്തിന് പുറത്തേക്കുള്ള ജയിലിലേക്ക് മാറ്റാനാണ് കസ്റ്റംസ് ആലോചിക്കുന്നത്. കസ്റ്റംസ് ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയക്കും. ഇക്കാര്യത്തില്‍ പ്രതികളുടെ സമ്മതവും തേടും. ജയിലില്‍ ഭീഷണിയും സമ്മര്‍ദ്ദവുമുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നീക്കം.
