തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ജാതി സെന്‍സസിന് കേരള സര്‍ക്കാര്‍ അനുകൂലമാണോ എന്ന് വ്യക്തമാക്കണം. സംസ്ഥനങ്ങള്‍ക്ക് ജാതി സെന്‍സസ് നടത്താമെന്ന കാര്യം സര്‍ക്കാര്‍ വിസ്മരിക്കുകയാണെന്നും എം.കെ മുനീര്‍ നിയമസഭയില്‍ ഉന്നയിച്ചു.

ജാതി സെന്‍സസ് നടത്തുന്നതില്‍ ഇപ്പോള്‍ തീരുമാനം എടുക്കില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ മറുപടി നല്‍കി. സുപ്രീംകോടതി വിധി വന്നശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *