തുറമുഖ മ്യുസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ കുന്ദമംഗലം ന്യുസ് ഡോട്ട് കോമിൻ്റെ ജനശബ്ദം ഓഫീസ് സന്ദർശിച്ചു.ചീഫ് എഡിറ്റർ എം സിബഗത്തുള്ള അദ്ദേഹത്തെ സ്വാഗതം ചെയ്തു. ജനശബ്ദം ന്യുസ് ൻ്റെയും കുന്ദമംഗലം ന്യുസിൻ്റെയും മാതൃക പരമായ പ്രവർത്തികളും വാർത്തയിലെ കൃത്യതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കൂടാതെ പുതിയ ഓഫീസിന്റെ ഉദ്ഘാടന വേളയിലെ പ്രതീക്ഷ ചാരിറ്റബ്ൾ ട്രസ്റ്റ് ജനശബ്ദത്തിന്റെ വാർത്തയെ തുടർന്ന് ധനപാലന് വീട് നൽകി തുമായ ബന്ധപ്പെട്ട വാർത്ത ഏറെ സന്തോഷം നൽകിയതായും അദ്ദേഹം പറഞ്ഞു.

സന്ദർശന വേളയിൽ ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഷ്റഫ് കൊടുവള്ളി,കുന്ദമംഗലം ഐ എൻ എൽ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ. ഇമ്പിച്ചി കോയ, പഞ്ചായത്ത് യൂത്ത് ലീഗ് മുൻ പ്രസിഡൻ്റ് എൻ എം യുസഫ്,ബഷീർ നീലറമ്മൽ,നാസർ അരിയിൽ ,സ്പൂൺ മീ ടേസ്റ്റി കിച്ചെൻ മാനേജിംഗ് ഡയറക്റ്റർ മുഹസിൻ ഭൂപതി, സീനിയർ ന്യൂസ് എഡിറ്റർ ആരതി. ടി , ന്യൂസ് റിപ്പോർട്ടർ നബ്‌ല, സബീഹ് എംഎന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *