വൈത്തിരി: താമരശ്ശേരി ചുരത്തില്‍ ലോറികള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. ഏഴ്, എട്ട് വളവുകളിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ലോറികള്‍ കുടുങ്ങിയത്.
ഏഴാം വളവില്‍ പുലര്‍ച്ചെ 4.30നാണ് ലോറി കേടായതിനെ തുടര്‍ന്ന് കുടുങ്ങിയത്. പിന്നാലെ എട്ടാം വളവില്‍ മറ്റൊരു ലോറിയും കുടുങ്ങി. വാഹനങ്ങള്‍ വണ്‍വേ ആയാണ് കടത്തിവിടുന്നത്. റോഡിന്റെ ഇരുഭാഗത്തുമായി വാഹനങ്ങളുടെ നീണ്ടനിരയുണ്ട്.