തിരുവനന്തപുരം: കേരള ബജറ്റില്‍ സംസ്ഥാനത്ത് റബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചു. 10 രൂപ കൂട്ടി 180 രൂപയായാണ് താങ്ങുവില വര്‍ധിപ്പിച്ചത്. നിലവില്‍ 170 രൂപയാണ് താങ്ങുവില. മന്ത്രി താങ്ങുവില വര്‍ധിപ്പിച്ച് പ്രഖ്യാപനം നടത്തിയതിന് പിന്നാലെ പ്രതിപക്ഷത്ത് നിന്ന് പ്രതിഷേധം ഉയര്‍ന്നു. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ എം എല്‍ എമാര്‍ എന്ത് വര്‍ധനവാണിതെ്‌നന് വിളിച്ചു ചോദിച്ചു.

കോട്ടയത്ത് റബ്ബര്‍ വ്യവസായ സമുച്ചയം സ്ഥാപിക്കുമെന്നും പ്ലാന്റേഷന്‍ മേഖലയില്‍ 10 കോടി വകയിരുത്തിയെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

പൊതു സംരംഭങ്ങള്‍ നടപ്പിലാക്കാന്‍ -43 കോടി, കശുവണ്ടി മേഖല 53.36 കോടി, കാഷ്യു ബോര്‍ഡിന് 40.81 കോടി, കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണത്തിന് 2 കോടി, കയര്‍ വ്യവസായം – 107.64 കോടി, ഖാദി വ്യവസായത്തിന് 14.8 കോടി എന്നിവയും ധനമന്ത്രി പ്രഖ്യാപിച്ചു.

കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴി – 200 കോടി, വിവര സാങ്കേതിക മേഖല 507.1 കോടി, കേരളാ സ്‌പേസ് പാര്‍ക്കിന് 52.5 കോടി, 2000 വൈഫൈ ഹോട്‌സ്‌പേട് 25 കോടി, ഇന്‍ഫോ പാര്‍ക്കിന് 66.75 കോടി, ഐടി മിഷന്‍ -119.19 കോടി എന്നിവക്ക് പുറമെ അന്താരാഷ്ട്ര എ.ഐ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *