തൃശൂര്‍: മൈക്രോ ഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളിക്ക് ക്ലീന്‍ ചിറ്റ്. ഇടപാടില്‍ ക്രമക്കേടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് തൃശൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. വിഎസ് അച്യുതാനന്ദന് നല്കിയ പരാതിയിലായിരുന്നു അന്വേഷണം. കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കാന്‍ വിഎസിന് കോടതി നോട്ടിസ് അയച്ചു. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് നോട്ടിസ് അയച്ചത്.
എസ്എന്‍ഡിപി യൂണിയന്റെ ശാഖകള്‍ വഴി നടത്തിയ മൈക്രോ ഫിനാന്‍സ് ഇടപാടില്‍ 15 കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വിഎസിന്റെ പരാതി. എന്‍ഡിപി യോഗത്തിന് ലഭിച്ച 15 കോടിയുടെ വായ്പ ശാഖകള്‍ വഴി വിതരണം ചെയ്തത് 10 മുതല്‍ 15 ശതമാനം വരെ പലിശക്കായിരുന്നു. 5 ശതമാനത്തില്‍ താഴെ മാത്രമേ പലിശ ഈടാക്കാവൂ എന്ന വ്യവസ്ഥ നിലനില്‍ക്കെയായിരുന്നു ഇത്. പല ശാഖകളും ഇങ്ങനെ ലഭിച്ച പണം ദുര്‍വിനിയോഗം ചെയ്യുകയായിരുന്നെന്നും വിജിലന്‍ലസ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
