കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഷാഫിയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്ന് ഹാജരാകുന്നില്ലെന്നും കസ്റ്റംസിന് മുന്നില്‍ നാളെയെത്തുമെന്നും ഷാഫി പറഞ്ഞു. അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല, പ്രതികള്‍ ഉപയോഗിച്ച സിം കാര്‍ഡുകളുടെ ഉടമയായ സക്കീന എന്നിവരോടും ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കരിപ്പൂര്‍ സ്വര്‍ണ്ണക്കത്തിന്റെ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസ് കണ്ടെത്തിയ അര്‍ജുന്‍ ആയങ്കിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മുഹമ്മദ് ഷാഫി ഒരു സ്വകാര്യ ടിവി ചാനലിനോട് പ്രതികരിച്ചത്. സ്വര്‍ണ്ണക്കടത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഷാഫി പറഞ്ഞു. കസ്റ്റംസ് പിടിച്ചെടുത്തത് സഹോദരിയുടെ ലാപ്‌ടോപ്പായിരുന്നുവെന്നും ഇയാള്‍ സൂചിപ്പിച്ചു.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജ്ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് മുഹമ്മദ് ഷാഫിയ്ക്ക് ഒപ്പമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെ പൂര്‍ണ്ണമായും നിഷേധിച്ചുകൊണ്ടായിരുന്നു ഷാഫിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *