പാലക്കാട്: പഴയ ഇരുമ്പ് സാധനങ്ങള്‍ വാഗ്ദാനം ചെയ്ത് മൂന്നര കോടി രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ആന്ധ്ര പ്രദേശ് സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ആര്‍എസ്എസ് മുന്‍ അഖിലേന്ത്യ നേതാവ് കെസി കണ്ണന്‍ (60), ഭാര്യ പട്ടാമ്പി ഞാങ്ങാട്ടിരി മേലേടത്ത് ജീജാഭായ് (48) എന്നിവരാണ് അറസ്റ്റിലായത്.

ആന്ധ്രപ്രദേശ് സ്വദേശിയായ മധുസൂദന റെഡ്ഡിയാണ് പരാതിക്കാരന്‍. സ്‌ക്രാപ് തരാമെന്ന് പറഞ്ഞാണ് അഡ്വാന്‍സായി ഇവര്‍ പണം വാങ്ങിയത്. എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും സ്‌ക്രാപ് നല്‍കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ല. തുടര്‍ന്നാണ് 2023 സെപ്റ്റംബറില്‍ പട്ടാമ്പി പൊലീസില്‍ പരാതി നല്‍കിയത്. തട്ടിപ്പില്‍ ഒരു കോടിയില്‍ കൂടുതല്‍ രൂപ നഷ്ടപ്പെട്ടതിനാല്‍ കേസ് പട്ടാമ്പി സ്റ്റേഷനില്‍ നിന്ന് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ ആര്‍എസ്എസ്സുമായി കെസി കണ്ണന് ഒരു ബന്ധവുമില്ലെന്ന് നേതൃത്വം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *