തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്‌റങ്ദള്‍ ആക്രമണം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതുപേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. ഇരുന്നൂറോളംപേര്‍ ജയ് ശ്രീറാം വിളികളുമായി പള്ളി ആക്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
പള്ളിയില്‍ പ്രാര്‍ഥന നടക്കുന്നതിനിടെയാണ് ആക്രമണം. ജയ്ശ്രീറാം വിളികളുമായി എത്തിയ സംഘം പള്ളിയിലെ കുരിശും കസേരകളും മേല്‍ക്കൂരയും അടിച്ചുതകര്‍ത്തെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *