കൊച്ചf: കൃത്രിമ കാല്‍ അല്ല ആവശ്യമെന്നും, അവഗണനയില്‍ നടപടിയാണ് വേണ്ടതെന്നും പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് കാല്‍ നഷ്ടപ്പെട്ട കുന്നുകര സ്വദേശി അബ്ദുല്‍ ജബ്ബാര്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ച കൃത്രിമക്കാല്‍ വാങ്ങാന്‍ നിവൃത്തിയില്ല. പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണം. ഈ മാസം 24ന് മെഡിക്കല്‍ വിജിലന്‍സിനു മുന്നില്‍ മൊഴി നല്‍കുമെന്നും അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചെല്ലാന്‍ പറഞ്ഞിരുന്നു. കൃത്രിമകാല്‍ വെച്ചുതരാമെന്ന് പറഞ്ഞു. സഹായം ചെയ്യാം എന്ന് പറഞ്ഞതില്‍ സന്തോഷമുണ്ട്. തിരുവനന്തപുരം വരെ പോകാനോ അവിടെ നില്‍ക്കാനോ ഉള്ള സാമ്പത്തികശേഷി ഇപ്പോള്‍ എനിക്ക് ഇല്ല. നീതിപൂര്‍വമായ അന്വേഷണം വേണം. സൂപ്രണ്ടിനെയും ഡോക്ടറേയും മാറ്റി നിര്‍ത്തണം. എനിക്ക് നീതി കിട്ടണം. എനിക്ക് സംഭവിച്ച ദുരന്തം മറ്റൊരാള്‍ക്ക് വരാന്‍ പാടില്ല – അദ്ദേഹം പറഞ്ഞു.

നീതിയാണ് പ്രതീക്ഷിക്കുന്നതെന്നും, മുഖ്യമന്ത്രിയില്‍ നിന്ന് അത് ലഭിക്കുമെന്നാണ് വിശ്വാസം എന്നും അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ വീഴ്ച വരത്തിയവര്‍ക്കെതിരെ നടപടി വേണം. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ അസൗകര്യങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേണം. നവംബര്‍ 24ന് മെഡിക്കല്‍ വിജിലന്‍സിനു മുന്നില്‍ മൊഴി നല്‍കും. നീതി കിട്ടിയില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധം തുടങ്ങും. മുഴുവന്‍ പ്രതീക്ഷയും മുഖ്യമന്ത്രിയില്‍ – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *