കുന്ദമംഗലം :എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷറഫ് മൗലവി നടത്തുന്ന ‘രാജ്യത്തിന്റെ വീണ്ടെടുപ്പിന് ജനമുന്നേറ്റ യാത്ര’യുടെ ഭാഗമായി കുന്ദമംഗലം മണ്ഡലം കമ്മറ്റി വാഹനജാഥ നടത്തി. കാരന്തൂരില്‍ നിന്നാരംഭിച്ച് ഒളവണ്ണ കമ്പിളിപ്പറമ്പില്‍ സമാപിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ ജാഥ ക്യാപ്റ്റനും എസ് ഡി പി ഐ ജില്ല സെക്രട്ടറിയുമായ റഹ്‌മത്ത് നെല്ലൂളിക്ക് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. വൈസ് ക്യാപ്റ്റന്‍ പി റഷീദ്, ജാഥ ഡയറക്ടര്‍ സുലൈഖ മാവൂര്‍, കോര്‍ഡിനേറ്റര്‍ ഹനീഫ പാലാഴി പ്രസംഗിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സിദ്ധീഖ് കരുവംപൊയില്‍, ഹുസൈന്‍ മണക്കടവ്, കെ പി ‘റഷീദ് പ്രസംഗിച്ചു. സമാപന സമ്മേളം എസ് ഡി പി ഐ ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *