ഡല്‍ഹി: കര്‍ഷകര്‍ക്ക് നേരെ കണ്ണീര് വാതകം പ്രയോഗിച്ച് ഹരിയാന പൊലീസ്. പഞ്ചാബ് -ഹരിയാന അതിര്‍ത്തിയായ ശംഭുവിലാണ് പൊലീസ് നടപടി.ഡ്രോണ്‍ വഴിയും കണ്ണീര്‍വാതകം പ്രയോഗിച്ചു. സമാധാനപരമായി സമരം നടത്തിക്കൊണ്ടിരുന്ന കര്‍ഷകര്‍ക്ക് നേരെയാണ് കണ്ണീര് വാതകം പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ആഴ്ചയും ഹരിയാന പൊലീസ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതക പ്രയോഗം നടത്തിയിരുന്നു. ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു കണ്ണീര് വാതകം പ്രയോഗിച്ചത്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭുവില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെയാണ് ഹരിയാന പൊലീസ് ഡ്രോണുകള്‍ ഉപയോഗിച്ച് കണ്ണീര് വാതക ഷെല്ലുകള്‍ പ്രയോഗിച്ചത്.
