ജില്ലാ ടി.ബി കേന്ദ്രത്തിൻ്റെയും ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ വിമൻ ഐഎംഎ കോഴിക്കോട് ,ജില്ലാ ഗൈനക്കോളജി സൊസൈറ്റി , ഡിസ്ട്രിക്ട് ഇൻ്റഗ്രേറ്റഡ് സ്ട്രാറ്റജി ഫോർ എച്ച്.ഐ.വി. ,എയിഡ്സ്, ഓയിസ്ക മൈഗ്രൻ്റ് സുരക്ഷ പദ്ധതി എന്നിവരുടെ സഹായത്തോടെ ചാത്തമംഗലം ഇർശാദ് സ്വിബിയാൻ മദ്രസയിൽ വെച്ച് അതിഥി സംസ്ഥാന സ്ത്രീ തൊഴിലാളികൾക്ക് ആരോഗ്യ പരിശോധനക്യാമ്പ് സംഘടിപ്പിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ വി പി. എ സിദ്ദിഖ് അധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ടി.ബി. ആൻഡ് എയിഡ്സ് കൺട്രോൾ ഓഫീസർ ഓഫീസർ ഡോ: നവ്യ ജെ. തൈക്കാട്ടിൽ, കോഴിക്കോട് ഐ.എം.എ വിമൻസ് വിംഗ് ചെയർപേഴ്സൺ ഡോ:ഷീബ ടി. ജോസഫ്,കോഴിക്കോട് ഒ എൻ ജി. സൊസൈറ്റി പ്രസിഡണ്ട് ഡോ: ലക്ഷ്മി എസ്. ,ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ സിജു. കെ. നായർ, ദിശ ക്ലസ്റ്റർ പ്രോഗ്രാം മാനേജർ പ്രിൻസ് എം. ജോർജ്ജ്, ഓയിസ്ക മൈഗ്രൻ്റ് സുരക്ഷാ പദ്ധതി പ്രോജക്ട് ഡയറക്ടർ നളിനാക്ഷൻ പി.കെ.,പബ്ലിക് ഹെൽത്ത് നഴ്സ് രാജി.കെ , ഓയിസ്ക മൈഗ്രൻ്റ് സുരക്ഷാ പദ്ധതി മുക്കം ഏരിയ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എം.എം., എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സ്തനാർബുദ ,ഗർഭാശയ ഗള ക്യാൻസർ, , മലമ്പനി,എച്ച്.ഐ വി , ഹീമോഗ്ലോബിൻ, ക്ഷയരോഗ പരിശോധനകൾ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *