പത്തനംതിട്ട ചിറ്റാറില്‍ ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി. മീന്‍കുഴി സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിയെ പ്രതി മാസങ്ങളായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. വിദ്യാര്‍ത്ഥിയുടെ ബന്ധുകൂടിയാണ് പ്രതിയായ ബിനു.
വിദ്യാര്‍ത്ഥിനി സ്കൂളില്‍ കൗണ്‍സിലിംഗിന് പോയപ്പോഴാണ് ഇത്തരത്തിലുള്ള പീഡനം നടന്ന വിവരം അറിഞ്ഞത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് മൊഴി.
ഇതിന് പിന്നാലെയാണ് ബിനുവിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ഇന്നലെ വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്.
