: മലപ്പുറം എടവണ്ണപ്പാറയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ സ്കൂളിലെ അധ്യാപകര്‍. സിദ്ദീഖ് അലിയുടെ പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി പഠനം നിര്‍ത്തിയിരുന്നുവെന്ന് സ്കൂളിലെ അധ്യാപകര്‍ വ്യക്തമാക്കി. പഠനത്തിലും പാഠ്യേതര വിഷയത്തിലും മുന്നില്‍ നിന്ന മിടുക്കിയായ കുട്ടിയായിരുന്നു പെണ്‍കുട്ടി. സ്മാര്‍ട്ടായിട്ടുള്ള കുട്ടിയായിരുന്നു. ഗൗരവമുള്ള വിഷയമാണ് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും കുട്ടിയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് കൗണ്‍സിലിങ് നല്‍കിയത്. പെണ്‍കുട്ടിക്ക് കൗൺസിലിങ് നൽകിയെങ്കിലും മാനസിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൺകുട്ടി പഠനം നിർത്തുകയായിരുന്നു.സ്കൂളിൽ തുടരാൻ ഉപദേശിച്ചെങ്കിലും ടിസി വാങ്ങിപ്പോയി. കരാട്ടെ അധ്യാപകനായ സിദ്ദീഖ് അലി പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞിരുന്നു. പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയായിരുന്നു കടന്നുപോയത് വിവരം ചൈല്‍ഡ് ലൈനിനെ രണ്ട് വട്ടം അറിയിച്ചിരുന്നുവെന്നു. വിവരങ്ങള്‍ പൊലീസ് അന്വേഷിക്കാൻ തുടങ്ങിയതോടെ കുട്ടി മാനസികമായി വീണ്ടും പ്രതിസന്ധിയിലായി. കേസില്‍ വീണ്ടും അന്വേഷണം നടത്തിയെങ്കിലും കരാട്ടെ മാസ്റ്റര്‍ക്കെതിരെ നടപടി വൈകുന്നതില്‍ പെണ്‍കുട്ടിയെ വിഷമിപ്പിച്ചിരുന്നു. കേസില്‍ തുടര്‍ നടപടികളുണ്ടാകാതിരുന്നത് കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും കൊലപാതകമാണെന്ന് തന്നെയാണ് സംശയമെന്നും കുട്ടിക്ക് നീതി ലഭിക്കണമെന്നും അധ്യാപകര്‍ പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020