രണ്ടുദിവസമായി സംസ്ഥാന രാഷ്ട്രീയം കലങ്ങി മറിയുകയാണ്. അതിനിടെ താന്‍ രാജിവച്ചിട്ടില്ലെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു. വ്യാജവാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും താൻ രാജിവച്ചിട്ടില്ലെന്നും സുഖ്വീന്ദർ സിംഗ് സുഖു മാധ്യമങ്ങളോട് പറഞ്ഞു.സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ ഉറപ്പായും അഞ്ചുവർഷം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 6 കോൺഗ്രസ് നിയമസഭാംഗങ്ങളുടെ ക്രോസ് വോട്ടിംഗിനെ തുടർന്ന് രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഭരണപ്രതിസന്ധി ഉടലെടുത്തത്.അതേസമയം രാഷ്ട്രീയ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയെ ഐഐസിസി, സംസ്ഥാന നിരീക്ഷകനായി നിയമിച്ചിട്ടുണ്ട്. ചണ്ഡിഗഡിൽ നിന്ന് ഷിംലയിലെത്തുന്ന ഹൂഡ നിയമസഭാംഗങ്ങളുമായി ചര്‍ച്ച നടത്തും. പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിംഗിന്റെ രാജി പ്രഖ്യാപനം പാര്‍ട്ടിയില്‍ വർദ്ധിച്ചുവരുന്ന അതൃപ്തി സാക്ഷ്യപ്പെടുത്തുന്നതാണ്. സർക്കാരിന്റെ പതനം തടയാൻ അംഗങ്ങളെ ഒപ്പം നിർത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് ഇപ്പോള്‍ നേതൃത്വം നേരിടുന്നത്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
