മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനിയുടെ വിവാഹാഘോഷത്തില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ ലോകപ്രശസ്ത പോപ് ഗായിക റിഹാനയുടെ സംഗീത വിരുന്ന്. ഗുജറാത്തിലെ ജാംനഗറില്‍ മൂന്നു ദിവസങ്ങളിലായാണ് വിവാഹാഘോഷം. 29കാരി രാധിക മര്‍ച്ചന്റുമായാണ് ആനന്ദിന്റെ വിവാഹം.
റിഹാനയെ കൊണ്ടുവരാന്‍ 8-9 ദശലക്ഷം യുഎസ് ഡോളറാണ് (6674 കോടി ഇന്ത്യന്‍ രൂപ) ചെലവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു. റിഹാന ട്രൂപ്പിനൊപ്പം വ്യാഴാഴ്ച ജാംനഗറിലെത്തി. വിമാനത്താവളത്തില്‍നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ പുറത്തുവന്നു. വെള്ളിയാഴ്ച മുതല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. ആന്‍ ഈവനിങ് ഇന്‍ എവര്‍ലാന്‍ഡ് എന്നാണ് മൂന്നു ദിവസത്തെ ആഘോഷത്തിന് പേരു നല്‍കിയിട്ടുള്ളത്. റിഹാനയ്ക്ക് പുറമേ, ദില്‍ജിത് ദൊസാഝും അഥികളെ ഹരംപിടിപ്പിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിഖ്യാത ഇല്ല്യൂഷണിസ്റ്റ് ഡേവിഡ് ബ്ലെയിനിന്റെ പരിപാടിയുമുണ്ടാകും.
അംബാനി കുടുംബത്തിലെ വിവാഹാഘോഷങ്ങള്‍ക്ക് ഇത് ആദ്യമായല്ല അന്താരാഷ്ട്ര സംഗീതജ്ഞരെത്തുന്നത്. ഇഷ അംബാനി-ആനന്ദ് പിരാമള്‍ വിവാഹത്തില്‍ അമേരിക്കന്‍ ഗായിക ബെയോന്‍സ് ആണ് അതിഥികള്‍ക്ക് മുമ്പില്‍ പരിപാടി അവതരിപ്പിച്ചിരുന്നത്. നാലു ദശലക്ഷം ഡോളര്‍ (33 കോടി ഇന്ത്യന്‍ രൂപ) ആയിരുന്നു ബെയോന്സിന്റെ ചെലവ്.
