മുംബൈ ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ 20 ടണ്‍ തക്കാളിയുമായി വന്ന ട്രക്ക് മറിഞ്ഞ് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നേരിട്ടു.മെട്രോപൊളിറ്റന്‍ ഏരിയയിലെ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നാണിത്. തക്കാളികള്‍ റോഡ് നിറയെ ചിതറിക്കിടക്കുകയായിരുന്നു.തടസ്സം നീക്കി ഗതാഗതം പുഃനസ്ഥാപിച്ചു.

ട്രക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തക്കാളി നീക്കം ചെയ്യുന്നത് കാണാന്‍ ആളുകള്‍ എത്തിയിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടിട്ടുണ്ട്.

സ്‌പെയിനിലെ ടൊമാറ്റിനോ ഉത്സവം പോലെ എന്നു പറഞ്ഞുകൊണ്ടാണ് ചിലര്‍ ഈ വീഡിയോ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *