ടിപിയുടെ ചോര വീണ് കുതിര്‍ന്ന മണ്ണില്‍ വന്ന ഷാഫി പറമ്പിലിനോട് വടകരയുടെ ജനത അസന്നിഗ്ധമായ വിജയപ്രഖ്യാപനം നടത്തിയ വൈകുന്നേരമായിരുന്നു ഇന്നലെയെന്ന് കെ കെ രമ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. സ്വയം സന്നദ്ധമായി വടകരയുടെ നഗരവീഥികളില്‍ എത്തിച്ചേര്‍ന്ന ഈ മണ്ഡലത്തിലെ ആകെയുള്ള പൗരാവലി ഷാഫിയുടെ വിജയ വിളംബരമായെന്നും കെ കെ രമ പറഞ്ഞു.
ആര്‍എംപി പിന്തുണയ്ക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഷാഫി. ഇടത് പ്രചാരണം മുന്നിലാണെന്നത് ഒരു പ്രതിസന്ധിയുമല്ല. ഒരു മാസം കൊണ്ട് ടീച്ചര്‍ പോയ ദൂരം രണ്ടുമണിക്കൂര്‍ കൊണ്ട് ഷാഫി മറികടന്നിരിക്കുകയാണ്. അതൊന്നും ഇവിടെയൊരു വിഷയമല്ലെന്നും കെകെ രമ കൂട്ടിച്ചേര്‍ത്തു.
കെകെ രമയുടെ ഫേസ്ബുക്കില്‍ കുറിപ്പ്
ടിപിയുടെ ചോര വീണ് കുതിര്‍ന്ന മണ്ണില്‍ വന്ന ഷാഫി പറമ്പിലിനോട് വടകരയുടെ ജനത അസന്നിഗ്ധമായ വിജയപ്രഖ്യാപനം നടത്തിയ വൈകുന്നേരമായിരുന്നു ഇന്ന്.
സ്വയം സന്നദ്ധമായി വടകരയുടെ നഗരവീഥികളില്‍ എത്തിച്ചേര്‍ന്ന ഈ മണ്ഡലത്തിലെ ആകെയുള്ള പൗരാവലി ഷാഫിയുടെ വിജയ വിളംബരമായി.