കർണാടകയിൽ ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്​. മുഖ്യമന്ത്രി ബി.എസ്​.യെദിയൂരപ്പയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇളവുകൾ സംബന്ധിച്ച് തീരുമാനമായത്.

ജൂലൈ 26 മുതൽ ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങൾ തുറക്കാനാണ്​ തീരുമാനം. ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ച അധ്യാപകർക്കും വിദ്യാർഥികൾക്കുമാണ് ഓഫ്​ലൈൻ ക്ലാസുകളിൽ പ​ങ്കെടുക്കാൻ അനുമതി.

രാത്രികാല കർഫ്യൂവിലും ഇളവ്​ അനുവദിക്കും. നിലവിൽ രാത്രി ഒമ്പതുമണി മുതൽ രാവി​ലെ അഞ്ചുവരെയാണ്​ രാത്രി കർഫ്യൂ. ഇത്​ രാത്രി പത്തുമുതലാക്കും.കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം കപ്പാസിറ്റിയിൽ സിനിമ ഹാളുകളും ഓഡിറ്റോറിയവും പ്രവർത്തിക്കാനും സർക്കാർ അനുമതി നൽകും. തിങ്കളാഴ്ച മുതൽ പുതിയ ഇളവുകൾ നിലവിൽ വരുമെന്നും സർക്കാർ അറിയിച്ചു

അതേസമയം, സംസ്​ഥാനത്ത്​ മൂന്നാംതരംഗത്തിന്‍റെ മുന്നറിയിപ്പുകൾ വിദഗ്​ധർ നൽകിയിരുന്നു. ആഗസ്റ്റ്​ അവസാനത്തോടെ സംസ്​ഥാനത്ത്​ മൂന്നാം തരംഗം പിടിമുറുക്കുമെന്നാണ്​ വിദഗ്​ധരുടെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *