ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 38,164 പേര്‍ക്ക് കോവിഡ് ബാധിച്ചു. 38,660 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി 4.21 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

499 പേരാണ് മഹാമാരി ബാധിച്ച് ഇന്നലെ മരണപ്പെട്ടത്. രാജ്യത്തെ ആകെ മരണ സംഖ്യ 4.14 ലക്ഷമായി ഉയര്‍ന്നു. ഇതുവരെ 3.11 കോടി പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

14.63 ലക്ഷം പരിശോധനകളാണ് രാജ്യത്ത് ഉടനീളം ഇന്നലെ നടത്തിയത്. 2.60 ശതമാനമാണ് രോഗവ്യാപന നിരക്ക്. ഇതുവരെ 40.64 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *