കോട്ടയം: ഭിന്നശേഷിക്കാരനായ 16കാരന് സ്‌പെഷ്യല്‍ സ്‌കൂളില്‍ വെച്ച് മര്‍ദനമേറ്റ സംഭവത്തില്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുത്തു. പത്തനംതിട്ട തിരുവല്ല സ്വദേശിയായ 16കാരനാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. തിരുവനന്തപുരം വെള്ളറട സ്‌നേഹഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീജ, ജീവനക്കാരി സിസ്റ്റര്‍ റോസി എന്നിവര്‍ക്കെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്.

ജുവനൈല്‍, ഭിന്നശേഷി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയതായി പൊലീസ് പറഞ്ഞു. ദേഹമാസകലം മര്‍ദനമേറ്റ പാടുകളുമായാണ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിയത്. വിദ്യാര്‍ഥിയെ ചികിത്സിച്ച ഡോക്ടറാണ് പൊലീസിനെയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *