അപൂർവമായി സംഭവിക്കുന്ന സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്നതാണ് ഇന്നത്തെ പ്രത്യേകത. വടക്കേ അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യക്കാർക്കാണ് ഈ ഗ്രഹണം നേരിൽ കാണാനാകൂ. ഗ്രേറ്റ് നോർത്ത് അമേരിക്കൻ എക്ലിപ്സ് എന്നാണ് ഇന്നത്തെ ഗ്രഹണം അറിയപ്പെടുന്നത്. ഇന്ത്യയിൽ നിന്ന് ഗ്രഹണം കാണാനാകില്ല. നാസയടക്കമുള്ള ഏജൻസികൾ ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. ഏപ്രിൽ എട്ട് രാത്രി 9.12നാണ് ഗ്രഹണം തുടങ്ങുക. ഏപ്രിൽ ഒമ്പത് പുലർച്ചെ 2.25ന് അവസാനിക്കും. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന പകൽ സമയത്തുപോലും ഇരുട്ടനുഭവപ്പെടും. ടോട്ടൽ സോളാർ എക്ലിപ്സ് NASA+-ലും നാസ ടിവിയിലും ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും സംപ്രേക്ഷണം ചെയ്യും. യു.എസ്. ബഹിരാകാശ ഏജൻസി അവരുടെ യൂട്യൂബ് ചാനലിലും നാസ ടെലിവിഷൻ്റെ മീഡിയ ചാനലിലും ഗ്രഹണത്തിൻ്റെ ദൂരദർശിനി ദൃശ്യങ്ങൾ നൽകും. സ്ട്രീമിംഗ് ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ച് മൂന്ന് മണിക്കൂർ തുടർച്ചയായി നീളും. നോർത്ത് അമേരിക്കയിലെ ടെക്സസ്, ഒക്ലഹോമ, അർക്കൻസാസ്, മിസോറി, ഇല്ലിനോയിസ്, കെൻ്റക്കി, ഇന്ത്യാന, ഒഹിയോ, പെൻസിൽവാനിയ, ന്യൂയോർക്ക്, വെർമോണ്ട്, ന്യൂ ഹാംഷെയർ, മെയ്ൻ എന്നിവിടങ്ങളിൽ ദൃശ്യമാകും. ടെന്നസി, മിഷിഗൺ എന്നിവിടങ്ങളിലെ ചെറിയ ഭാഗങ്ങളിലും ഗ്രഹണം അനുഭവപ്പെടും.
Related Posts
ബ്രിട്ടണ് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്; നടപടി ജനിതക മാറ്റം
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണ് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്.
January 5, 2021
‘രക്തരൂക്ഷിത ദിനം’ മ്യാന്മാറില് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 38
മ്യാന്മാറില് സൈനിക അട്ടിമറിക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നുള്ള വെടിവെപ്പില്‍ കൂടുതല്‍ പേര് കൊല്ലപ്പെട്ടു. ഇന്നലെ മാത്രം
March 4, 2021
തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു
തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു; ഈജിപ്ത് മുൻകൈയെടുത്ത് കൊണ്ടുവന്ന വെടിനിർത്തൽ
May 21, 2021
ഡെല്‍റ്റ വകഭേദം കണ്ടെത്തിയത് 85 രാജ്യങ്ങളില്‍; അപകടകാരിയായ വകഭേദമെന്നും
ലോകത്തെ 85 രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനശേഷിയുളള ഡെല്‍റ്റ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ
June 24, 2021
ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതി ഡെറക് ചൗവിന്
കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഡെറക്
June 26, 2021
