ജോസഫ് ഗ്രൂപ്പ് ഓഫീസില്‍ നിന്ന് കെ.എം.മാണിയുടെ ഫോട്ടോ തിരിച്ചെടുത്ത് മാറ്റി സജി മഞ്ഞകടമ്പന്.ജോസഫ് വിഭാഗത്തിന്റെ പാലായിലെ പാര്‍ട്ടി ഓഫീസില്‍ നിന്നുമാണ് ഫോട്ടോ എടുത്ത് കൊണ്ടുപോയത്.
അതേസമയം നാളെ കെഎം മാണിയുടെ ഓര്മ ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാണ് ചിത്രം എടുത്തതെന്ന് സജി പറഞ്ഞു. ജോസഫ് ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡണ്ട് സ്ഥാനവും യുഡിഎഫ് ചെയര്മാന് സ്ഥാനവും രാജിവച്ചതിന് പിന്നാലെയാണ് സജിയുടെ ഈ നടപടി.
