പാര്‍ലമെന്റിന് മുന്നില്‍ വച്ചുള്ള കര്‍ഷകരുടെ പ്രതിഷേധം മറ്റന്നാള്‍ മുതല്‍ ആരംഭിക്കും. വര്‍ഷകാല സമ്മേളനം നടക്കുന്ന പാര്‍ലമെന്റില്‍ കൊവിഡ് സാഹചര്യത്തില്‍ പ്രതിഷേധം അനുവദിക്കാന്‍ കഴിയില്ലെന്നും അതീവ സുരക്ഷാ മേഖലയായ പാര്‍ലമെന്റ് പരിസരത്തേക്ക് മാര്‍ച്ചു നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും വേദി ജന്തര്‍ മന്തറിലേക്ക് മാറ്റണമെന്നും ദില്ലി പൊലിസ് ആവശ്യപെട്ടിരുന്നു.

എന്നാല്‍ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. വര്‍ഷകാല സമ്മേളനത്തിന്റെ ഒന്നാം ദിവസം സമ്മേളനം നിര്‍ത്തിവച്ച് കര്‍ഷകരുടെ വിഷയങ്ങളെ പറ്റി ചര്‍ച്ച നടത്തണമെന്ന് വി ശിവദാസന്‍ എംപിയും, ഇളമരം കരിം എംപിയും രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.
വരും ദിവസങ്ങളില്‍ കര്‍ഷക സമരം കൂടുതല്‍ ശക്തമാകുമെന്ന് കര്‍ഷക നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. .
ദിവസേന അഞ്ച് കര്‍ഷക സംഘടനാ നേതാക്കള്‍, ഇരൂനൂറ് കര്‍ഷകര്‍ എന്ന നിലയാകും പ്രതിഷേധം. വര്‍ഷക്കാലസമ്മേളനം അവസാനിക്കുന്നത് വരെ ശക്തമായി സമരം തുടരാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *