അഡ്വ. എ ജയശങ്കറിനെ സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ പ്രതികരിച്ച് പി വി അന്‍വര്‍ എംഎല്‍എ. ഈ വിഴുപ്പിന്റെ ബോര്‍ഡ് എടുത്ത് മാറ്റിയ സി.പി.ഐക്ക് അഭിവാദ്യങ്ങള്‍ എന്നാണ് അൻവർ ഫേസ്ബുക്കിൽ കുറിച്ചത്.സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില്‍ നിന്നാണ് ജയശങ്കറെ ഒഴിവാക്കിയത്. ഇത്തവണ അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍മീഡിയയിലും ചാനലുകളിലും സിപിഐേെയയും എല്‍ഡിഎഫിനേയും മോശമാക്കുന്ന രീതിയില്‍ അഭിപ്രായ പ്രകടനം നടത്തിയതിനായിരുന്നു നടപടി

അൻവറിന്റെ പ്രതികരണം

രാവിലെ എണ്ണീക്കുന്നു..
ഇന്ന് സി.പി.ഐ.എമ്മിനേയും ഇടതുപക്ഷത്തേയും എങ്ങനെ കുറ്റം പറയാന്‍ കഴിയും എന്ന് ആലോചിക്കുന്നു.ചാനല്‍ ജഡ്ജിമാരെ വിളിച്ച് ത്രെഡ് പങ്കുവയ്ക്കുന്നു..
നേരേ കുളിച്ചൊരുങ്ങി ഏതെങ്കിലും യു.ഡി.എഫ് പരിപാടിയില്‍ പങ്കെടുത്ത് ഇടതുപക്ഷത്തെ തെറി പറയാന്‍ പോകുന്നു..
ഉച്ചയ്ക്ക് ശേഷം സ്വതന്ത്ര ഭാവമുള്ള ഏതെങ്കിലും തട്ടികൂട്ട് സംഘടന സര്‍ക്കാരിനെ ചീത്ത വിളിക്കാന്‍ സംഘടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നു..
വൈകിട്ട് ഏതെങ്കിലും ആര്‍എസ്എസ് ശാഖയില്‍ പോയി ബൈഠക്കിലും രക്ഷാബന്ധനിലും പങ്കെടുക്കുന്നു..
രാത്രി ചാനല്‍ ജഡ്ജിമാര്‍ക്കൊപ്പം അല്‍പ്പം ചര്‍ച്ച.അവിടെയും പണി ഇടതുപക്ഷത്തെ കുരിശില്‍ കയറ്റല്‍.ഞാന്‍ സി.പി.ഐയും ഇടതുപക്ഷവുമാണെന്ന് പുട്ടിനൊക്കെ പീരയിടും പോലെയുള്ള ഇടയ്ക്കിടെയുള്ള ഓര്‍മ്മപ്പെടുത്തല്‍..!!
ഈ വിഴുപ്പിന്റെ ബോര്‍ഡ് എടുത്ത് മാറ്റിയ സി.പി.ഐക്ക് അഭിവാദ്യങ്ങള്‍..

Leave a Reply

Your email address will not be published. Required fields are marked *