പത്തനംതിട്ട: പത്തനംതിട്ട അട്ടത്തോട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പടിഞ്ഞാറെ കോളനിയില്‍ താമസിക്കുന്ന രത്നാകരന് (57) ആണ് മരിച്ചത്. ഭാര്യ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ രത്നാകരനുമായുള്ള വഴക്കിനിടെ ശാന്ത കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് കുഴഞ്ഞുവീണ രത്നാകരനെ നിലയ്ക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.