ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ പത്താം ക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി. ഗുഡംബ എന്ന സ്ഥലത്താണ് ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പിതാവ് മകളെ കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. കൊലപാതത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഇയാളെ പൊലീസ് ചൊവ്വാഴ്ച പുലര്‍ച്ചോടെ പിടികൂടി. പലചരക്ക് കട നടത്തുന്ന മേസ്നി(40) എന്നയാളെ അറസ്റ്റ് ചെയ്തതായി നോര്‍ത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അഭിജിത്ത് ആര് ശങ്കര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ആണ്‍കുട്ടിയുമായി സഹോദരി ഫോണില്‍ സംസാരിക്കുന്നത് പിതാവ് കണ്ടെന്നും തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നും സഹോദരങ്ങള്‍ പൊലീസിന് മൊഴി നല്കി. ഷാളുകൊണ്ട് കഴുത്തുഞെരിച്ചാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറഞ്ഞു.