കെഎസ്ആര്‍ടിസി സ്കാനിയ ബസിൽ റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റില്‍ ആളെ കയറ്റി പണം മുക്കാന്‍ ശ്രമിച്ച കണ്ടക്ടറെ കയ്യോടെ പൊക്കി വിജിലൻസ്. ബംഗളൂരു- തിരുവനന്തപുരം ബസിൽ 5 പേരാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട സ്കാനിയ മൾട്ടി ആക്സിൽ ബസിലാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി വിജിലൻസ് വയനാട് സ്ക്വാഡാണ് ക്രമക്കേട് കണ്ടെത്തിയത്. കെഎസ്ആര്‍ടിസി വിജിലൻസ് ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് നഞ്ചൻഗോഡ് വെച്ച് പരിശോധന നടത്തിയത്. മൂന്ന് യാത്രക്കാർ കൽപ്പറ്റയ്ക്കും രണ്ട് പേർ കോഴിക്കോട്ടേക്കമാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തത്. 3733 രൂപയായിരുന്നു ആകെ ടിക്കറ്റ് തുക. പണം ഇറങ്ങുമ്പോൾ നൽകിയാല് മതിയെന്ന് കണ്ടക്ടർ പറഞ്ഞതായി യാത്രക്കാർ അറിയിച്ചു. യാത്രക്കാര്‍ ഇറങ്ങുന്ന സമയത്ത് ടിക്കറ്റ് നല്‍കാതെ പണം മുക്കാനായിരുന്നു കണ്ടക്ടറുടെ ശ്രമം എന്നാണ് വിജിലൻസ് പറയുന്നത്. ഡ്രൈവർ കം കണ്ടക്ടറെ ഉടൻ തന്നെ ഡ്യൂട്ടിയിൽ നിന്നൊഴിവാക്കി. വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
