തിരുവനന്തപുരം: കരമന അഖില്‍ കൊലപാതക കേസില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയില്‍. അഖില്‍ എന്ന അപ്പു ആണ് പിടിയിലായിരിക്കുന്നത്. അഖിലാണ് കൊല്ലപ്പെട്ട അഖിലിനെ കല്ലുകൊണ്ട് ക്രൂരമായി മര്‍ദിച്ചത്. ഗൂഢാലോചനയില്‍ പങ്കെടുത്തവരും പൊലീസ് പിടിയിലായിട്ടുണ്ട്. കിരൺ, ഹരിലാൽ, കിരൺ കൃഷ്ണ എന്നിവരാണ് പിടിയിലായിരിക്കുന്നത്.
ഒരാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ബാലരാമപുരത്ത് നിന്ന് ഡ്രൈവര്‍ അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുഖ്യ പ്രതികളിലേക്ക് എത്തിയത്. വിനീത്, സുമേഷ് എന്നിവരാണ് മറ്റു പ്രതികള്‍. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കരമന അനന്ദു കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു അഖില്‍ കൊലപാതകത്തിലെ പ്രതികള്‍.