താമരശ്ശേരി താലൂക്കില്‍ ഇ-ഓഫീസ്
സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു
താമരശ്ശേരി താലൂക്ക് ഓഫീസിലെ മുഴുവന്‍ സെക്ഷനുകളും താലൂക്കിന് കീഴിലെ 20 വില്ലേജ് ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. ഫയലുകളുടെ കൈമാറ്റം ഓണ്‍ലൈനായി നടത്തുന്നതിനും കത്തിടപാടുകള്‍ക്കുള്ള കാലതാമസം ഒഴിവാക്കാനും പദ്ധതിയിലൂടെ സാധിക്കും. ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. സര്‍ക്കാറിന്റെ സേവനങ്ങള്‍ സുതാര്യമാക്കുന്നതിന് ഇ-ഓഫീസ് സംവിധാനം സഹായകമാകും. എല്ലാ ജീവനക്കാരും ഇതിനോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
തഹസില്‍ദാര്‍ സി സുബൈര്‍ അധ്യക്ഷത വഹിച്ചു. എല്‍.ആര് തഹസില്‍ദാര്‍ കെ ബലരാജന്‍, ഹെഡ് ക്വാട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി ശ്രീധരന്, ജില്ലാ ഐടി കോ-ഓര്‍ഡിനേറ്റര്‍ പി അജിത്പ്രസാദ്, ഓണ്‍ലൈന്‍ ഹാന്റ്ഹോള്ഡ് സപ്പോര്‍ട്ട് എഞ്ചിനിയര്‍ ധന്വന്ത്, നീതു തങ്കച്ചന്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
സ്വയംതൊഴില്‍ വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതികള്‍ക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയില്‍ നിന്നുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 60,000 രൂപ മുതല്‍ 4,00,000 രൂപ വരെയാണ് വായ്പാ തുക. അപേക്ഷകര്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകള്‍ക്ക് 4 ശതമാനം മുതല്‍ ശതമാനം വരെയാണ് പലിശ നിരക്ക്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. വിശദ വിവരങ്ങള്‍ക്കും: 0495 – 2767606, 9400068511 എന്ന നമ്പറില്‍ ബന്ധപ്പെടാം.
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുളള കസ്റ്റമര്‍ സര്‍വ്വീസ് എക്സിക്യൂട്ടീവ് (യോഗ്യത: പ്ലസ് ടു) ഒഴിവുകളിലേക്ക് ജൂലൈ 28 ന് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം calicutemployabilityjob@gmail.com എന്ന ഇ മെയിലില്‍ ജൂലൈ 26 നകം അപേക്ഷിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഇന്റര്‍വ്യൂ ടൈം സ്ലോട്ട് അനുവദിക്കുന്ന മുറക്ക് ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.ഫോണ്‍ – 0495 2370176
ഓണ്‍ലൈന്‍ പരിശീലന പരിപാടി
കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 26 മുതല്‍ 28 വരെ ക്ഷീരസംഘത്തിലെ ഭരണസമിതി അംഗങ്ങള്‍ക്കായി ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 26 ന് രാവിലെ 11 മണിക്ക് പ്രാഥമിക ‘ക്ഷീര സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് കേരള സഹകരണ നിയമം , ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പ്രാധാന്യവും, സംഘം പാലിക്കേണ്ട നടപടിക്രമങ്ങളുടെ പ്രധാനപ്പെട്ട ഉത്തരവുകളും ‘എന്ന വിഷയത്തിലും 27ന് രാവിലെ 11 മണിക്ക് ‘അറ്റലാഭ വിഭജനം, കണക്കുകള്‍ പരിശോധിക്കുന്ന വിധം, ജീവനക്കാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടികള്‍’ എന്ന വിഷയത്തിലും 28ന് രാവിലെ 11 മണിക്ക് ‘പ്രസിഡന്റ്, ഭരണസമിതി അംഗങ്ങളുടെ ചുമതലകളും കര്‍ത്തവ്യങ്ങളും, സെക്ഷന്‍ 80’ എന്ന വിഷയത്തിലും ഓണ്‍ലൈന്‍ പരിശീലനം ഗൂഗിള്‍ മീറ്റ് വഴി നടത്തുന്നു. പങ്കെടുക്കാനായി ഇതോടൊപ്പമുള്ള ലിങ്ക് വഴി ജോയിന്‍ ചെയ്യുക. 26 ന് http://meet.google.com/hog-voaw-ydc,
27 ന് http://meet.google.com/uan-dhid-amw. 28 ന് http://meet.google.com/ymt-ycbd-iym.
കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളില്‍ സീറ്റൊഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ് (സി-ആപ്റ്റും) സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി, സി-ആപ്റ്റിന്റെ കോഴിക്കോട് ഉപകേന്ദ്രത്തില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന് ആന്റ് ഫിനിഷിങ്ങ് (ബൈന്റിംഗ്) എന്നീ കോഴ്സുകളില്‍ എസ്.സി/എസ്.ടി/ഒ.ഇ.സി/ജനറല്‍ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യപ്പെടുന്നവര് യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 28 നകം കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ് (സി-ആപ്റ്റ്), നെല്ലിക്കോട് സ്ക്കൂള് ബില്‍ഡിംഗ്, ടി.പി ശങ്കരന് റോഡ്, ചേവായൂര്‍ പോസ്റ്റ്, കോഴിക്കോട്, പിന്-673017 ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ 0495 2356591.
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്-
ആറുമാസത്തെ അംശാദായം ഒഴിവാക്കി
കോവിഡ് രണ്ടാംഘട്ട വ്യാപനത്തില്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളതും കേരള ആട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വമുള്ളതുമായ ഉടമാ/തൊഴിലാളികള്‍ക്ക് ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 2021 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള ആറു മാസ കാലയളവിലെ ഉടമാ/തൊഴിലാളി അംശാദായം പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ജനകീയാസൂത്രണ പ്രസ്ഥാനം രജതജൂബിലി ആഘോഷം:
സ്വാഗതസംഘം രൂപീകരിച്ചു
കേരളത്തിന്റെ സാമൂഹ്യ വികസന ചരിത്രത്തിലെ നാഴികക്കല്ലായ ജനകീയാസൂ
ത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷത്തിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ചെയർമാനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററെയും ജനറൽ കൺവീനറായി തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സ്രെകട്ടറി ശാരദാ മുരളീധരനെയും സംഘാടക സമിതി രൂപീകരണയോഗം തെരഞ്ഞെടുത്തു.
മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്പോർട്സ് സ്കൂൾ സെലക്ഷൻ ട്രയൽ
പട്ടികജാതി വികസനവകുപ്പിന് കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്പോർട്സ് സ്കൂളിൽ 2021-22 വർഷം 5,11 ക്ലാസുകളിലെ പ്രവേശനത്തിനായി (എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവർക്ക് മാത്രം) ജൂലൈ 30 മുതൽ ആഗസ്റ്റ് 18 വരെ സെലക്ഷൻ ട്രയൽ സംഘടിപ്പിക്കും. നിലവിൽ 4,10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ, സ്കൂൾ മേധാവിയുടെ കത്ത,് ഒരു ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റ് (ലഭ്യമാണെങ്കിൽ) എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തണം. നിലവിൽ ഒഴിവുള്ള 6,7,8,9 ക്ലാസുകളിലെ സീറ്റുകളിലും സെലക്ഷൻ നടത്തും. 5,6,7 ക്ലാസുകളിലേക്ക് പ്രവേശനം ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും, 8,9,11 ക്ലാസുകളിലേക്ക് പ്രവേശനം ജില്ലാതലത്തിൽ ഏതെങ്കിലും സ്പോർട്സ് ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിറിക്കറ്റിന്റെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2381601, 9847262657.
പൊതുജനങ്ങൾക്ക് പ്രവേശനമില്ല
പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഓഗസ്റ്റ് 18 വരെ കോവിഡ്-19 മാനദണ്ഡങ്ങൾ പ്രകാരം നടക്കുന്നതിനാൽ നിയമസഭാ സമുച്ചയത്തിലേയ്ക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.
ജൂനിയർ കൺസൾട്ടന്റ് കരാർ നിയമനം: അപേക്ഷിക്കാം
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്റ്
(ഫിനാൻസ്) ആയി കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13 . വിശദവിവരങ്ങൾ കമ്മീഷന്റെ വെബ്സൈറ്റായ www.erckerala.org ൽ ലഭ്യമാണ്.
സ്വാശ്രയ, സ്നേഹയാനം പദ്ധതികൾക്ക് ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം
70 ശതമാനമോ അതിലധികമോ തീവ്ര ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന മകനെ/മകളെ സംരക്ഷിക്കേണ്ടിവരുന്ന ബി.പി.എൽ കുടുംബങ്ങളിലെ വിധവയായ രക്ഷിതാവിന് സ്വയം തൊഴിൽ ആരംഭിക്കാൻ ഒറ്റത്തവണ ധനസഹായമായി 35,000 രൂപ അനുവദിക്കുന്ന ‘സ്വാശ്രയ’ പദ്ധതിയ്ക്കായി 2021-22 സാമ്പത്തികവർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. വനിതകൾക്ക് മാത്രമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
നാഷണൽ ട്രസ്റ്റ് നിയമത്തിലുൾപ്പെടുന്ന ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ബാധിച്ച ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോ നൽകുന്ന ‘സ്നേഹയാനം’ പദ്ധതിക്കും അപേക്ഷ ക്ഷണിച്ചു. മാനദണ്ഡങ്ങൾ പാലിച്ച് അർഹരായ ഗുണഭോക്താക്കൾക്ക് അപേക്ഷിക്കാം.
രണ്ടു പദ്ധയിലെയും അർഹതപ്പെട്ട അപേക്ഷകൾ ഓഗസ്റ്റ് 31ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഫോൺ: 04712343241. വെബ്സൈറ്റ്: sjd.kerala.gov.in, ഇ-മെയിൽ: dswotvmswd@gmail.com.
എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിൽ ആഗസ്റ്റ് 11ന് ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്സിന് അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. എസ്.എസ്.എൽ.സി യാണ് വിദ്യാഭ്യാസ യോഗ്യത. കൂടിയ യോഗ്യതയുള്ളവർക്കും ചേരാം. വിശദ വിവരങ്ങൾക്ക് www.lbscentre.kerala.gov.in, 0471-2560333.
സുപ്പർവൈസർ കരാർ നിയമനം
കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റി ഐ.പി.പി. പ്രസ്സിൽ സൂപ്പർവൈസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓഗസ്റ്റ് മൂന്നിനകം നേരിട്ടോ, തപാൽ മാർഗ്ഗമോ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.