മുലപ്പാലിന്റെ അനധികൃത വാണിജ്യവൽക്കരണത്തിനെതിരെ രാജ്യത്തെ ഫുഡ് റെഗുലേറ്റർ മുന്നറിയിപ്പ് നൽകി. മുലപ്പാൽ അധിഷ്ടിതമായ ഉൽപ്പന്നങ്ങൾ വിൽക്കാൻ നിയമങ്ങൾ അനുവദിക്കുന്നില്ലെന്നും എഫ്എസ്എസ്എഐ അറിയിച്ചു. മേയ് 24ലെ പുറത്തിറക്കിയ ഉത്തരവിൽ മുലപ്പാൽ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നും അറിയിച്ചു.നിയമലംഘനം കണ്ടെത്തിയാൽ നടത്തിപ്പുക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. മുലപ്പാൽ സംസ്ക്കരിക്കുന്നതിനോ വിൽക്കുന്നതിനോ ആർക്കും ലൈസൻസ് നൽകിയിട്ടില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന, കേന്ദ്ര ലൈസൻസിംഗ് അധികൃതരോടും ആവശ്യപ്പെട്ടു. മുലയൂട്ടുന്ന അമ്മമാരിൽ നിന്ന് പാൽ ശേഖരിച്ച് വിൽക്കുന്ന മിൽക്ക് ബാങ്കുകൾ സ്ഥാപിച്ചതോടെ മുലപ്പാലിൻ്റെ ഓൺലൈൻ വിൽപ്പന കുതിച്ചുയർന്നിരുന്നു. ഓൺലൈനിൽ മുലപ്പാൽ ഉൽപ്പന്നങ്ങൾ തിരയുന്നതും സോഷ്യൽമീഡിയകളിൽ പരസ്യം വരുന്നതും വർധിച്ചിരുന്നു. ആരോഗ്യമുള്ള ദാതാക്കളിൽ നിന്ന് (മുലയൂട്ടുന്ന അമ്മമാർ) ശേഖരിക്കുന്ന പാൽ പ്രോസസ്സ് ചെയ്ത് ശീതീകരിച്ചാണ് വിൽപ്പനയെന്നും പറയുന്നു. സർക്കാർ ആശുപത്രികളോട് ചേർന്നുള്ള മിക്ക പാൽ ബാങ്കുകളിലും സാധാരണയായി ഇത് സൗജന്യമായാണ് നൽകുന്നത്.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
