ന്യൂഡല്‍ഹി: ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയതിന് ശശി തരൂരിന്റെ പി എ ശിവ പ്രസാദിനെ ഡല്‍ഹി കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ഐജിഐ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

500 ഗ്രാം സ്വര്‍ണവുമായാണ് ശിവകുമാര്‍ പ്രസാദ് പിടിയിലായതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ക്കൊപ്പം മറ്റൊരാളും അറസ്റ്റിലായെങ്കിലും ഇയാള്‍ ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല.

സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ട് പറയുന്നു.മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശശി തരൂര്‍ നിലവില്‍ തിരുവനന്തപുരം സിറ്റിങ് എംപിയാണ്.

Leave a Reply

Your email address will not be published. Required fields are marked *