കുന്ദമംഗലം: സുല്‍ത്താനുല്‍ ഉലമ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ വിശ്വാസപൂര്‍വ്വം പ്രീ പബ്ലിക്കേഷന്‍ ക്യാമ്പയിന് മര്‍കസ് സഖാഫിത്തി സുന്നിയ്യ സെന്റര്‍ ഓഫീസ് സ്റ്റാഫ് അംഗങ്ങള്‍ പങ്കാളികളായി.
എസ് വൈ എസ് കുന്ദമംഗലം സോണ്‍ കമ്മിറ്റിയുടെ കീഴില്‍ നടന്ന പരിപാടിയില്‍ മര്‍കസ് സ്റ്റാഫ് അബ്ദുല്‍ ഗഫൂര്‍ ലത്തീഫി നൂറ് കോപ്പി ഏറ്റെടുത്ത് മര്‍ക്കസ് ഡയറക്ടര്‍ ജനറലും ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ സി മുഹമ്മദ് ഫൈസി ബുക്കിംഗ് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം സോണ്‍ പ്രസിഡന്റ് സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ സിപി ഉബൈദ് സഖാഫി , സി. എ. ഒ റഷീദ് സഖാഫി, സോണ്‍ സെക്രട്ടറി റഫീഖ് പിലാശ്ശേരി, സയ്യിദ് അലി നിയാസ് , അഡ്വക്കറ്റ് ശരീഫ്, അബൂബക്കര്‍ ഹാജി കിഴകോത്ത്, ഉനൈസ് മുഹമ്മദ്, അക്ബര്‍ ബാദുഷ സഖാഫി, ഹനീഫ അസ്ഹരി, ദുല്‍കിഫില്‍ സഖാഫി, ഷമീം കെ കെ. ലത്തീഫ് സഖാഫി പെരുമുഖം, ഉസ്മാന് സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു.
